എന്‍ഡോസള്‍ഫാന്‍ : പിഞ്ചു കുഞ്ഞ് മരിച്ചു

single-img
7 April 2013

കാസര്‍കോഡ് :  എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് അന്ത്യമാകുന്നില്ല. ഇത്തവണ എട്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് എന്‍ഡോസള്‍ഫാന് ഇരയായി മരണത്തിന് കീഴടങ്ങി. അമ്പലത്തറ സലാഹുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. മാസം തികയാതെ വൈകല്യങ്ങളുമായാണ് സിനാന്‍ ജനിച്ചത്. തല അമിതമായി വളരുന്ന രോഗത്തിന് ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവായതിനെത്തുടര്‍ന്ന് സ്വന്തം വീടു വിറ്റ് വാടക വീട്ടിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഈ കുഞ്ഞിന്റെ പേരില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.