അഗ്നി 2 മിസൈല്‍ പരീക്ഷണം വിജയം

single-img
7 April 2013

ആണാവായുധവാഹക ശേഷിയുള്ള മധ്യദൂര മിസൈല്‍ അഗ്നി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ തീരത്തെ വിലര്‍ ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് കരയില്‍ നിന്ന് കരയിലേയ്ക്ക് വിക്ഷേപിക്കാന്‍ സാധിക്കുന്ന അഗ്നി 2 പരീക്ഷിച്ചത്. ഇന്റര്‍മീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ വിഭാഗത്തില്‍ പെടുന്ന അഗ്നി 2 ന്റെ ദൂരപരിധി രണ്ടായിരം കിലോമീറ്ററാണ്. അഗ്നി 2 ഇപ്പോള്‍ സേനയില്‍ ഉപയോഗിക്കുന്നുണ്ട്. സൈനിക തലത്തില്‍ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച രാവിലെ 10.20 പരീക്ഷണം നടത്തിയത്. രണ്ടു ഘട്ടങ്ങളിലായാണ് അഗ്നി 2 മിസൈല്‍ കുതിക്കുന്നത്. 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ആയിരം കിലോഗ്രാമാണ് മിസൈലിന്റെ ഭാരം.