കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

single-img
7 April 2013

വടകര : എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വടകരയ്ക്കടുത്് ചോറോട് പുഞ്ചിരിമില്ലില്‍ ദേശീയപാതയില്‍ രാവിലെ 8.45 നാണ് അപകടമുണ്ടായത്. കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളായ ആന്ധ്രാപ്രദേശ് സ്വദേശികളായ ഹരീഷ് (21), രാജു (19), ഹിതേഷ് (21) എന്നിവരാണ്  കൊല്ലപ്പെട്ട മൂന്നു പേര്‍ . രണ്ടു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്. പരുക്കേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ റാണി പബ്ലിക് സ്‌കൂളില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാനായി പോകുകയായിരുന്നു.