സര്‍ക്കാരിനെതിരേ വെള്ളാപ്പള്ളി; കേരളത്തില്‍ ബിനാമി ഭരണം

single-img
6 April 2013

Vellappallynatesanഉമ്മന്‍ ചാണ്്ടി സര്‍ക്കാരിനെതിരേ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മിലടിപ്പിച്ച് ഭരണത്തില്‍ തുടരാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇപ്പോള്‍ ബിനാമി ഭരണമാണ് നടക്കുന്നത്. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസുമാണ് ഭരണം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരേ സുകുമാരന്‍ നായര്‍ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന വന്നതെന്നത് ശ്രദ്ധേയമാണ്.