ബാബ്‌റി മസ്ജിദ് പൊളിച്ചതില്‍ അഭിമാനം : അദ്വാനി

single-img
6 April 2013

അയോദ്ധ്യയില്‍ ബാബ് റി മസ്ജിദ് പൊളിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി. ‘പള്ളി തകര്‍ത്തതില്‍ യാതൊരു ഖേദവുമില്ല. അതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ വിഷമിക്കേണ്ടതുമില്ല. അയോദ്ധ്യയില്‍ സംഭവിച്ചതിന്റെ പേരില്‍ അഭിമാനിക്കുകയാണ് വേണ്ടത്. ‘ ബിജെപിയുടെ 33 ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ അദ്വാനി പറഞ്ഞു. അയോദ്ധ്യാ വിഷയം പ്രചാരണത്തിനു ഉപയോഗിച്ചിട്ടുള്ളപ്പോഴെല്ലാം ബിജെപി വിജയിച്ചിട്ടുണ്ടന്നും അദ്വാനി പറഞ്ഞു. അദ്വാനി വിശ്വസ്തനാണെന്നുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പരാമര്‍ശത്തെക്കുറിച്ച് സംസാരിക്കവേയാണ് ബാബ്‌റി സംഭവത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് അദ്വാനി പറഞ്ഞത്.