സ്വര്‍ണ വില വീണ്ടും കൂടി(6 /04/ 13)

single-img
6 April 2013

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 22080 രൂപയായി. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2,760 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച(5/04/13) പവന് 120 രൂപ കൂടിയിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളിലായി 640 രൂപ കുറഞ്ഞതിനു ശേഷമാണ് വീണ്ടും വില കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനു വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.