തനിക്കെതിരായുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ അച്ഛന്‍: ഗണേഷ് കുമാര്‍

single-img
6 April 2013

ganesh-kumarമന്ത്രിസ്ഥാനം രാജിവച്ചതുള്‍പ്പെടെയുള്ള തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരന്‍ അച്ഛന്‍ ആര്‍. ബാലകൃഷ്ണ പിള്ളയാണെന്ന് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനുവേണ്്ടി പി.സി. ജോര്‍ജ് കരുക്കള്‍ നീക്കിയതായും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയോടു ചര്‍ച്ച ചെയ്താണ് താന്‍ എല്ലാകാര്യങ്ങളും ചെയ്തിരുന്നത്. വിവാഹമോചനക്കേസ് ഫയല് ചെയ്യുന്നത് അദ്ദേഹത്തെ അറിയിച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും തയാറാണ്. മുഖ്യമന്ത്രി സമ്മതം മൂളുന്ന നിമിഷം എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.