ഇന്തോനീഷ്യയില്‍ ഭൂകമ്പം

single-img
6 April 2013

ഇന്തോനീഷ്യയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം പപ്പുവാ പ്രവിശ്യയുടെ തലസ്ഥാനമായ ജയ്പുരയില്‍ നിന്നും 272 കിലോമീറ്റര്‍ അകലെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രദേശിക സമയം ഉച്ചയ്ക്ക 1.42 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്നും 75 കിലോമീറ്റര്‍ ആഴത്തില്‍ കരയിലാണ് പ്രഭവകേന്ദ്രം. ഇതിനാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആള്‍പ്പാര്‍പ്പ് കുറഞ്ഞ സ്ഥലത്താണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഇന്തോനീഷ്യ. 2004 ല്‍ ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ രണ്ടു ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.