ചെന്നിത്തല ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

single-img
6 April 2013

ramesh chennithalaകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ചെന്നിത്തല തയാറായില്ല. ആന്റണിയുമായി കൂടിക്കാഴ്ച നടത്തുന്നത് പ്രത്യേക കാര്യമല്ലെന്നും അദ്ദേഹമിവിടെ വന്നപ്പോള്‍ അദ്ദേഹത്തെ കാണുകയെന്നത് തന്റെ ചുമതലയാണെന്നും ചെന്നിത്തല പറഞ്ഞു.