ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് ലക്ഷ്മണ രേഖ ആവശ്യം; ആന്റണി

single-img
6 April 2013

ak_antony_defencetech.inഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്മണ രേഖ ആവശ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. ലക്ഷ്മണരേഖ കടന്നുളള ഗ്രൂപ്പ് പ്രവര്‍ത്തനം ഇരിക്കുന്ന കൊമ്പു മുറിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലിരുന്ന് മാധ്യമങ്ങളിലൂടെ കേരളത്തിലെ കാര്യങ്ങള്‍ അറിയുമ്പോള്‍ അഭിപ്രായപ്രകടനങ്ങള്‍ അല്‍പമെങ്കിലും കടന്നുപോകുന്നുണ്‌ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് നേതാക്കള്‍ ചേരിതിരഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷവുമെന്നതുപോലെ വാദിക്കാന്‍ തുടങ്ങിയാല്‍ അത് ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പോലെയാകും. അഭിപ്രായവ്യത്യാസമുണ്‌ടെങ്കില്‍ പാര്‍ട്ടിക്കകത്ത് തുറന്നുപറയണം. കെപിസിസി പ്രസിഡന്റ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി നിയന്ത്രിക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.