മണിപ്പൂരിലെ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമെന്നു റിപ്പോര്‍ട്ട്

single-img
5 April 2013

manipur-mapമണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നു സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പന്ത്രണ്ടുകാരന്‍ ഉള്‍പ്പെടെ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും ഏറ്റുമുട്ടലുകള്‍ സ്വാഭാവികമായി ഉണ്ടായതാണെന്നു തോന്നിപ്പിക്കുന്ന ഒന്നും കണെ്ടത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ജന പ്രകാശ് ദേശായിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.