മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു; മരണം 30

single-img
5 April 2013

Buildingമഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 30 ആയി. താന ജില്ലയിലെ മാമ്പ്രയ്ക്കും ഡോംബിവ്‌ലി നഗരത്തിനും മധ്യേ ഷില്‍ ഫത്താ മേഖലയില്‍ നിര്‍മാണത്തിലിരുന്ന ഏഴു നില കെട്ടിടമാണ് തകര്‍ന്നുവീണത്. 69 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്കും സിയോണ്‍ ആശുപത്രിയിലേക്കും മാറ്റി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്‌ടോയെന്നറിയാന്‍ പരിശോധനകള്‍ തുടരുകയാണ്. ഇന്നലെ വൈകുന്നേരം 6.30-ഓടെയായിരുന്നു കെട്ടിടം തകര്‍ന്നത്.