ഇസ്രേലി ആക്രമണം: രണ്ടു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

single-img
5 April 2013

Political Map of Israelവെസ്റ്റ്ബാങ്കിലെ തുള്‍ക്കാം നഗരത്തിനു സമീപം ഇസ്രേലി സൈന്യത്തിന്റെ വെടിയേറ്റു രണ്ടു പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു. സൈനിക ചെക്കുപോസ്റ്റിലേക്കു കല്ലുകളും പെട്രോള്‍ ബോംബുകളും എറിഞ്ഞവരെ പിരിച്ചുവിടാനാണു വെടിവയ്പു നടത്തിയതെന്ന് ഇസ്രേലി സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. പലസ്തീന്‍കാരനായ തടവുകാരന്‍ കാന്‍സര്‍രോഗബാധിതനായി ഇസ്രേലി ജയിലില്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നതിനിടെയാണ് വെടിവയ്പ്.