പിപിപിയുടെ തെരഞ്ഞെടുപ്പു പ്രചാരണം ബിലാവല്‍ ഉദ്ഘാടനം ചെയ്തു

single-img
5 April 2013

bilawal-bhutto-zardari-to-wed-hina-rabbani-kharപാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണപരിപാടികളുടെ ഉദ്ഘാടനം ബിലാവല്‍ ഭൂട്ടോ നിര്‍വഹിച്ചു. പിതാവും പാക് പ്രസിഡന്റുമായ സര്‍ദാരിയുമായി വഴക്കിട്ട് ദുബായിയിലേക്കുപോയ ബിലാവല്‍ രണ്ടുദിവസം മുമ്പാണു പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. സര്‍ദാരി ദുബായിയിലെത്തി ബിലാവലിനെ അനുനയിപ്പിച്ചു കൂട്ടിക്കൊണ്ടു വരികയായിരുന്നു. പാര്‍ട്ടി സ്ഥാപകനായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഭൂട്ടോ കുടുംബത്തിന്റെ ശക്തികേന്ദ്രമായ നൗഡേരയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകനായ ബിലാവല്‍ തെരഞ്ഞെടുപ്പു പ്രചാരണം ഉദ്ഘാടനം ചെയ്തത്.