അശോക് ഖേംകയെ വീണ്ടും സ്ഥലംമാറ്റി

single-img
5 April 2013

Ashok-Khemkaറോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മില്‍ അനധികൃത ഭൂമിയിടപാടു നടന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട ഐഎഎസ് ഓഫീസര്‍ അശോക് ഖേംകയെ ഹരിയാന സര്‍ക്കാര്‍ വീണ്ടും സ്ഥലംമാറ്റി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രണ്ടാംതവണയാണ് ഖേംകയെ സ്ഥലംമാറ്റുന്നത്. ഹരിയാന സീഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡിസ്ഥാനം വഹിച്ചിരുന്ന ഖേംകയെ ഹരിയാന ആര്‍ക്കൈവ്‌സിന്റെ സെക്രട്ടറിയായാണു മാറ്റിയിരിക്കുന്നത്. 21 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഖേംകയെ(47) 40 പ്രാവശ്യം സ്ഥലംമാറ്റിയിട്ടുണ്ട്.