വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി ആര്യാടന്‍

single-img
5 April 2013

ARYADAN_MUHAMMEDതാരിഫ് റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍മുഹമ്മദ്. ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പകല്‍ വൈദ്യുതി നിയന്ത്രണം തുടരും. പകല്‍ 11 മുതല്‍ നാലു മണിവരെയായിരിക്കും നിയന്ത്രണം. കേന്ദ്രവിഹിതം പുനസ്ഥാപിക്കുന്നതു വരെ നിയന്ത്രണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.