സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ഇന്നസെന്റ് മടങ്ങിയെത്തുന്നു

single-img
5 April 2013

ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റ് അഭിനയ ലോകത്തേയ്ക്ക് മടങ്ങിയെത്തുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടിയാണ് കുറച്ചു നാളത്തേയ്ക്ക് അഭിനയത്തിന് ബ്രേക്ക് നല്‍കിയത്. തിരിച്ചു വരുന്നത് കുടുംബ സദസുകളഉടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ്. സത്യന്‍ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്യമായ ഇന്നസെന്റ് ചികിത്സയ്ക്ക് മുന്‍പ് അവസാനമായി അഭിനയിച്ചത് അദേഹത്തിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലായിരുന്നെന്നതും തിരിച്ചുവരുന്നത് സത്യന്റെ അടുത്ത പ്രോജക്ടിലൂടെയാണെന്നതും യാദൃശ്ചികതയായി. ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയില്‍ ഫഹദ് ഫാസില്‍ ആണ് നായകന്‍. ഫഹദ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ഡയമണ്ട് നെക്ലേസിനു തിരക്കഥയൊരുക്കിയ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.

അവിവാഹിതനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന പെണ്‍കുട്ടി അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെയ് അവസാനം ചിത്രീകരണം ആരംഭിക്കും.