ഇനി ഇതു മാത്രമായിട്ടെന്തിനാ?; പഞ്ചസാര വില്പന നിയന്ത്രണവും നീക്കി

single-img
4 April 2013

Sugarഡീസല്‍ നിയന്ത്രണം ഘട്ടം ഘട്ടമായി എടുത്തു കളയുന്നതിനു പുറമേ പഞ്ചസാരവ്യവസായത്തിലെ വില്പനനിയന്ത്രണവും കേന്ദ്രഗവണ്‍മെന്റ് നീക്കി. കമ്പനികള്‍ ഇനി ഗവണ്‍മെന്റിനു ലെവി പഞ്ചസാര നല്‍കേണ്ടതില്ല. പകരം, ഗവണ്‍മെന്റ് കമ്പോളവിലയ്ക്കു പഞ്ചസാര വാങ്ങി റേഷന്‍കടകളിലൂടെ വില്ക്കും. ഈ സാഹചര്യം പൊതുവിപണിയിലെ പഞ്ചസാരവില കൂടാന്‍ തീരുമാനം വഴിതെളിക്കുമെന്ന് ആശങ്കയുണ്ട്.

സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഇന്നലെ തീരുമാനമെടുത്തത്. 2009ല്‍ ഇതു തീരുമാനിച്ചിട്ടു നടപ്പാക്കാതെപോയതാണ്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ പല തവണ പഞ്ചസാരനിയന്ത്രണം നീക്കാന്‍ ശ്രമം നടന്നു. കരിമ്പുകര്‍ഷകരുടെ വോട്ട് നഷ്ടപ്പെടുമെന്ന ഭയത്തിലാണു തീരുമാനം നടപ്പാക്കാതിരുന്നത്. ഇപ്പോള്‍ കൃഷിമന്ത്രി ശരദ് പവാറിന്റെയും കര്‍ഷകലോബിയുടെയും ആശിര്‍വാദത്തോടുകൂടിയാണ് തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.