സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് തുടങ്ങുമെന്ന് മന്ത്രി ശിവകുമാര്‍

single-img
4 April 2013

vs-sivakumar1സമയബന്ധിതമായി സംസ്ഥാനത്തെ എല്ലാ താലൂക്കാശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നിലമ്പൂര്‍ താലൂക്കാശുപത്രിയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയുടെയും ഡയാലിസിസ് ബ്‌ളോക്ക് കെട്ടിട നിര്‍മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ച അഞ്ചു കോടി രൂപയും കാരുണ്യ ബനവലന്റ് ഫണ്ടിലെ 46 കോടി രൂപയും പൊതുജന പങ്കാളിത്തവും ചേര്‍ത്താണ് താലൂക്കാശുപത്രികളില്‍ പദ്ധതി നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.