പിണറായിയുടെ വീടിനു സമീപം ആയുധങ്ങളുമായി എത്തിയ ആള്‍ പിടിയില്‍

single-img
4 April 2013

തലശ്ശേരി : സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപം തോക്കുമായി ചുറ്റിത്തിരിഞ്ഞയാള്‍ പിടിയില്‍. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കോഴിക്കോട് വളയം സ്വദേശി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ (75) നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളില്‍ നിന്നും വടിവാളും കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് പിണറായിയുടെ വീട് സ്ഥിതി ചെയ്യുന്ന പണ്ട്യാലമുക്ക് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നും ഇയാളെ പിടികൂടിയത്. 

ധര്‍മ്മടം പോലീസ് സ്റ്റേഷനിലുള്ള കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കുന്നത്. പിണറായിയുടെ വീടിനു സമീപം തോക്കും വടിവാളുമായി ഇയാളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.