മന്ത്രിസ്ഥാനത്തോട് അത്യാര്‍ത്തിയില്ല: കെ.എം. മാണി

single-img
4 April 2013

KM Mani - 3ഗണേഷ് കുമാറിന്റെ ഒഴിവില്‍ മന്ത്രിസ്ഥാനം അവകാശപ്പെടില്ലെന്ന് കേരളാ കോണ്‍ഗ്രസ് – എം നേതാവ് കെ.എം. മാണി. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിന് അത്യാര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം ബാലകൃഷ്ണ വിഭാഗത്തിന് നല്‍കിയിരിക്കുന്നതാണ്. അത് ഒരിക്കലും കേരളാ കോണ്‍ഗ്രസ് എം ആഗ്രഹിച്ചുകൂടാ. അത്തരത്തിലുള്ള പാര്‍ട്ടിയല്ല കേരളാ കോണ്‍ഗ്രസ് എം എന്നും കെ.എം. മാണി പറഞ്ഞു.