കടല്‍ക്കൊല : എന്‍ഐഎ അന്വേഷണം ത്രിശങ്കുവില്‍

single-img
4 April 2013

കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മരിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണം നടത്തുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചു. കേസ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കേസ് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമായ ഉത്തരം നല്‍കാത്തതാണ് എന്‍ഐഎയെ കുഴയ്ക്കുന്നത്. ആഭ്യന്തര മന്ത്രാലയം ഉറപ്പ് നല്‍കിയാല്‍ മാത്രമേ കേസ് ഏറ്റെടുക്കൂ എന്നതാണ് എന്‍ഐഎയുടെ നിലപാട്. എന്‍ഐഎയെ അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയവും പറയുന്നത്.