വൈദ്യുതി നിയന്ത്രണം പകല്‍ സമയത്തും

single-img
4 April 2013

രാത്രികാല അധിക വൈദ്യുതി നിയന്ത്രണത്തിനു പുറമെ പകന്‍ സമയത്തും നിയന്ത്രണം വരുന്നു. രണ്ടു ദിവസത്തേയ്ക്കായിരിക്കും നിയന്ത്രണമെന്നാണ് വൈദ്യുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി വിഹിതത്തിലെ കുറവാണ് രാവിലെയും രാത്രിയുമുള്ള അധിക വൈദ്യുതു നിയന്ത്രണം വര്‍ധിപ്പിക്കാന്‍ കാരണം. നിലവില്‍ കേന്ദ്ര വിഹിതത്തില്‍ 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. 

ഒഡിഷയിലെ താച്ചര്‍ വൈദ്യുതി നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ട സ്ഥാനത്ത് മൂന്നു ദിവസമായി 200 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും മറ്റും കൂടുതല്‍ വൈദ്യുതു ലഭ്യമാക്കാന്‍ ശ്രമം നടന്നെങ്കിലും കഴിയാതെ വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.