ഗൂഢാലോചന, വസതി ദുരുപയോഗം : മുഖ്യമന്ത്രിക്കെതിരെ വിഎസിന്റെ ആരോപണങ്ങള്‍

single-img
3 April 2013

achuthanandanസര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വസതി ക്രിമിനല്‍ ഗൂഢാലോചനയ്ക്കു വേദിയാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടി എത്രയും വേഗം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മന്ത്രിക്കെതിരേ പരാതി നല്‍കാനെത്തിയ മന്ത്രി പത്‌നിയെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടു. പിന്നീട് വാദിയേയും പ്രതിയേയും ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും മധ്യസ്ഥന്‍മാരായി പ്രവര്‍ത്തിച്ചു. പരാതികള്‍ മറച്ചു വയ്ക്കാന്‍ കരാറുണ്്ടാക്കി. ഇത് നിയമവിരുദ്ധമാണ്. പിന്നീട് ഇരയെ കബളിപ്പിച്ചു. യാമിനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നു. അതിനുള്ള സാവകാശം മന്ത്രിക്കു വഴിവിട്ട് നേടിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം ചൂണ്്ടിക്കാട്ടി. ഗൂഢാലോചനയ്ക്ക് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കി. ഗണേഷിനെ സംരക്ഷിക്കുകയും ഇരയെ കബളിപ്പിച്ചു പ്രതിയാക്കുകയും ചെയ്ത മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.