ബാബ്‌റി മസ്ജിദ്: സിബിഐക്കു സുപ്രീംകോടതി വിമര്‍ശനം

single-img
3 April 2013

India Supreme Courtബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയതിനു സിബിഐക്കു സുപ്രീംകോടതിയുടെ വിമര്‍ശനം. ഇക്കാര്യം വിശദമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സിബിഐയോടു നിര്‍ദേശിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനക്കേസില്‍ അഡ്വാനി അടക്കമുള്ള 20 നേതാക്കളെ വെറുതേ വിട്ടുകൊണ്ടു 2010 മേയിലാണ് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരേ ആറു മാസത്തിനുള്ളില്‍ അപ്പീല്‍ ഹര്‍ജി നല്‍കണമെന്നിരിക്കേ അടുത്തിടെയാണു സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിബിഐയുടെ ഈ അനാസ്ഥയെയാണു കോടതി രൂക്ഷമായി വിമര്‍ശിച്ചത്.