കേന്ദ്രസംഘത്തിന്റെ സൗദി സന്ദര്‍ശനം നീട്ടി

single-img
3 April 2013

vayalar raviസ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായുള്ള കേന്ദ്ര മന്ത്രിമാരുടെ സൗദി അറേബ്യന്‍ സന്ദര്‍ശനം നീട്ടി. മുതിര്‍ന്ന സൗദി ഭരണാധികാരികള്‍ അവിടെയില്ലാത്തതിനാലാണു പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും ഉള്‍പ്പെട്ട ഉന്നതതലസംഘം യാത്ര മാറ്റി വച്ചത്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു സൗദി പ്രശ്‌നം ചര്‍ച്ച ചെയ്തു. യോഗത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സല്‍മാന്‍ ഖുര്‍ഷിദ് ഫോണില്‍ ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ ആരാഞ്ഞിരുന്നു. മന്ത്രിമാരായ വയലാര്‍ രവിയും അഹമ്മദും ചര്‍ച്ചയില്‍ പങ്കെടുത്തു. സൗദിയിലെ ഇന്ത്യന്‍ അംബാസഡറുടെ അറിയിപ്പു ലഭിക്കുന്നതനുസരിച്ചു ഇന്ത്യന്‍ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു സൗകര്യപ്രദമായ സമയം ചോദിക്കുമെന്നു വയലാര്‍ രവി അറിയിച്ചു.