പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

single-img
3 April 2013

Pariyaramസംസ്ഥാന സര്‍ക്കാര്‍ പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടണ്്ട് മെഡിക്കല്‍ കോളജുകളുടെയും ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ എറണാകുളം, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരെയും മന്ത്രിസഭ നിയോഗിച്ചു. കോളജുകള്‍ ഏറ്റെടുത്താല്‍ സര്‍ക്കാരിന് ഉണ്്ടണ്ടാകുന്ന ബാധ്യത എത്രത്തോളമാണെന്നതാണ് പ്രധാനമായും പരിശോധിക്കുക. നൂറുകണക്കിന് കോടിയുടെ ബാധ്യതയാണ് പരിയാരത്തിന് മാത്രമുള്ളത്. ഇത് പഠിച്ച ജില്ലാ കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും.1993ലാണ് പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്.