ഗണേഷ്-പിള്ള വിഷയം; ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും: സുകുമാരന്‍ നായര്‍

single-img
3 April 2013

G Sukumaran nair - 3മന്ത്രി കെ.ബി. ഗണേഷ്‌കുമാറും കേരള കോണ്‍ഗ്രസ്-(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ വഷളായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇരുവരും ഈ വിഷയത്തില്‍ വേണ്ടസമയത്ത് ഇടപെടാതിരുന്നതാണു പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇടയാക്കിയതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. പെരുന്നയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ്-പിള്ള വിഷയം ഉണ്ടായപ്പോള്‍ ഇടപെടാവുന്ന മേഖലകള്‍ വരെ എന്‍എസ്എസ് ഇടപെട്ടു. പ്രശ്‌നം രാഷ്ര്ടീയമായി മാത്രമേ പരിഹരിക്കാനാവൂ എന്നു കണ്ടപ്പോള്‍ വിവരം മുഖ്യമന്ത്രിയോടും കെപിസിസി പ്രസിഡന്റിനോടും പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ ഈ വിഷയം ഗൗരവമായി എടുത്തു യഥാസമയം പരിഹരിച്ചില്ല. ഈ വിഷയത്തില്‍ എന്‍എസ്എസ് പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ അതു തടയാന്‍ ചിലര്‍ നീക്കങ്ങള്‍ നടത്തിയതായും സുകുമാരന്‍ നായര്‍ പറഞ്ഞു.