2007 ല്‍ പൂട്ടിയ ആണവറിയാക്ടര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും: ഉത്തരകൊറിയ

single-img
3 April 2013

north_korea_mapആറുവര്‍ഷമായി പൂട്ടിക്കിടക്കുന്ന പ്ലൂട്ടോണിയം റിയാക്ടറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇതെത്തുടര്‍ന്ന് യുഎസ്എസ് ജോണ്‍ എസ് മക്്‌കെയിന്‍ എന്ന യുദ്ധക്കപ്പലും റഡാര്‍ പ്‌ളാറ്റ്‌ഫോമും അമേരിക്ക കൊറിയന്‍ മേഖലയിലേക്ക് അയച്ചു. ആണവ റിയാക്ടര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനം കൈവിട്ട കളിയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. പ്രശ്‌നം വഷളാവുന്നതിനു മുമ്പ് ഉത്തരകൊറിയയുമായി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. യോംഗ്ബിയോണിലെ ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നുള്ള ഉത്തരകൊറിയയുടെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. പ്രതിവര്‍ഷം ഒരു അണുബോംബ് നിര്‍മിക്കാനാവശ്യമായ ആണവ ഇന്ധനം ഇതുവഴി ഉത്തരകൊറിയയ്ക്കു ലഭ്യമാകും. ആണവ നിരായുധീകരണ ചര്‍ച്ചയെത്തുടര്‍ന്ന് 2007ല്‍ ഉത്തരകൊറിയ അടച്ചുപൂട്ടിയ നിലയമാണിത്.