മ്യാന്‍മറില്‍ തീപിടിത്തം: 13 പേര്‍ കൊല്ലപ്പെട്ടു

single-img
3 April 2013

Myanmar Mapമ്യാന്‍മറിലെ യാങ്കോണ്‍ നഗരത്തിലെ മുസ്‌ലിം സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്കു ജീവഹാനി നേരിട്ടു. ബുദ്ധമതവിശ്വാസികളും മുസ്‌ലിംകളും തമ്മില്‍ സെന്‍ട്രല്‍ മ്യാന്‍മറില്‍ കലാപം തുടരുകയാണ്. എന്നാല്‍ മുസ്‌ലിം സ്‌കൂളിലുണ്ടായ തീപിടിത്തം വൈദ്യുതിത്തകരാര്‍ മൂലമാണെന്നു പോലീസ് അറിയിച്ചു. ജനങ്ങള്‍ ശാന്തരാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട പ്രത്യേകസംഘത്തെ നിയമിച്ചതായും അധികാരികള്‍ പറഞ്ഞു.