സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

single-img
3 April 2013

സ്വര്‍ണത്തിന് വിലയിടിഞ്ഞു. പവന് 440 രൂപ താഴ്ന്ന് 21,800 രൂപയിലെത്തി. ഗ്രാമിന് 55 രൂപയുടെ ഇടിവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2,725 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് പെട്ടെന്ന് കുറഞ്ഞത്. ഗ്രാമിനു 2,780 രൂപയും പവന് 22,240 രൂപയുമായിരുന്നു ചൊവ്വാഴ്ച വരെയുള്ള സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വിലയിടിവിനു തുടര്‍ച്ചയായാണ് ആഭ്യന്തര വിപണിയിലും വില കുറഞ്ഞത്.