ബിലാവല്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തി

single-img
3 April 2013

bilawal-bhutto-zardari-to-wed-hina-rabbani-kharപാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി വഴക്കിട്ട് ദുബായിയിലേക്കു പോയ മകന്‍ ബിലാവല്‍ ഭൂട്ടോ ഒരാഴ്ചയ്ക്കുശേഷം പാക്കിസ്ഥാനില്‍ തിരിച്ചെത്തി. പിപിപിയുടെ റാലികളില്‍ പങ്കെടുക്കുമെങ്കിലും പ്രചാരണപരിപാടികളുടെ നേതൃത്വം ബിലാവല്‍ ഏറ്റെടുക്കില്ലെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മേയ്11നാണു തെരഞ്ഞെടുപ്പ്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ദാരിയും അദ്ദേഹത്തിന്റെ സഹോദരിയും തന്റെ അഭിപ്രായം കണക്കിലെടുത്തില്ലെന്നാരോപിച്ചാണ് ബിലാവല്‍ ദുബായിക്കു പോയത്.