ഗണേഷ്- യാമിനി പ്രശ്‌നം; കേസുകള്‍ ക്രൈംബ്രാഞ്ചിന്

single-img
2 April 2013

yaminiമുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും ഭാര്യ യാമിനി തങ്കച്ചിയും നല്‍കിയ പരാതികളില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് എസ്പി ഉമാ ബെഹ്‌റയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുക. ഗണേഷ്‌കുമാര്‍ യാമിനിക്കെതിരേ മ്യൂസിയം പോലീസില്‍ നല്‍കിയ പരാതിയിലും യാമിനി തങ്കച്ചി ഗണേഷിനെതിരേ നല്‍കിയ പരാതിയിലും കഴിഞ്ഞദിവസംതന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗണേഷിനെതിരേ ജാമ്യമില്ലാ വകുപ്പനുസരിച്ചാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണു ഗണേഷിനെതിരേ ചുമത്തിയിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണു യാമിനിക്കെതിരേ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിന്റെ ആദ്യഘട്ടമായി ഗണേഷ്‌കുമാര്‍, യാമിനി തങ്കച്ചിഎന്നിവരില്‍നിന്നു പ്രത്യേകം മൊഴിയെടുക്കും.