യാമിനിക്ക് തന്റെ കുടുംബവുമായി അടുപ്പുണ്ടായിരുന്നില്ല: പിള്ള

single-img
2 April 2013

r-balakrishna-pillaiയാമിനിയ്ക്ക് തന്റെ കുടുംബവുമായി വലിയ അടുപ്പമൊന്നുമില്ലെന്ന് ഗണേശിഷിന്റെ പിതാവും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള. യാമിനി പറഞ്ഞ എല്ലാക്കാര്യങ്ങളും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. താനുമായി ആലോചിച്ചല്ല അവര്‍ പല കാര്യങ്ങളും ചെയ്തത്. പല പരാതികളും വിളിച്ചു പറയാറുണ്ട്. അതിനൊന്നും അഭിപ്രായം പറയാറില്ല. ഇന്നലെ നടന്ന കാര്യങ്ങളൊന്നും തന്റെ അറിവോടെയല്ല. തന്നോട് ആലോചിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് യാമിനി പറഞ്ഞിട്ടുണെ്്ടങ്കില്‍ അതു ശരിയല്ലെന്നും പിള്ള വ്യക്തമാക്കി. തന്റെ ഭാര്യയുമായോ മറ്റു മക്കളുമായോ അത്ര അടുപ്പത്തിലായിരുന്നില്ല. പല കാര്യങ്ങളിലും തനിക്ക് ഗണേഷിനേക്കാളും വിരോധം യാമിനിയോടാണ്. പല കാര്യങ്ങളും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. പലതും ഇനിയും പുറത്തുവരാനുണ്്ട്്. അങ്ങനെയുണ്്ടായാല്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.