മാലദ്വീപ്: നഷീദിന് എതിരായ കേസ് കോടതി സ്റ്റേ ചെയ്തു

single-img
2 April 2013

Mohamed-Nasheed6മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെതിരേയുള്ള കേസിന്റെ വിചാരണ മാലദ്വീപ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണക്കോടതിയുടെ നിയമസാധുത ചോദ്യം ചെയ്ത് നഷീദിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീലിന്റെ അടിസ്ഥാനത്തിലാണു സ്റ്റേ. സെപ്റ്റംബറിലെ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കുന്നതില്‍നിന്നു നഷീദിനെ തടയാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയയലാക്കോടെ കെട്ടിച്ചമച്ച കേസാണിതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നു. നഷീദിന്റെ ഭരണകാലത്ത് അന്നത്തെ ചീഫ് ക്രിമിനല്‍ കോടതി ജഡ്ജിയായിരുന്ന അബ്ദുള്ള മുഹമ്മദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. ശിക്ഷ കിട്ടിയാല്‍ പ്രതിപക്ഷ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തിനു മാറിനില്‍ക്കേണ്ടിവരും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പറ്റില്ല. അറസ്റ്റ് ഒഴിവാക്കാന്‍ 11 ദിവസം ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ നഷീദ് പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് അറസ്റ്റിലായത്.ഒരു ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷം മാര്‍ച്ച് ആറിന് അദ്ദേഹം മോചിതനായി.