ഷാരൂഖിനെതിരെ മനോജ് കുമാര്‍ വീണ്ടും കോടതിയിലേയ്ക്ക്

single-img
2 April 2013

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെതിരെ മുന്‍കാല നായകന്‍ മനോജ് കുമാര്‍ വീണ്ടും പരാതി നല്‍കും. ഓം ശാന്തി ഓം എന്ന 2007 ലെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ച മനോജ് കുമാര്‍ അനുകൂല വിധി നേടിയിരുന്നു. മനോജ് കുമാറുമായി ബന്ധപ്പെട്ട രംഗങ്ങള്‍ നീക്കം ചെയ്ത ശേഷം മാത്രമേ സാറ്റലൈറ്റ് റിലീസ് നടത്താവൂ എന്നാണ് കോടതി വിധി. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയുടെ പ്രസ്തുത വിധി ലംഘിച്ച് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്തതാണ് വീണ്ടും പരാതി കൊടുക്കാന്‍ മനോജ് കുമാറിനെ പ്രേരിപ്പിച്ചത്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍, ഇറോസ് ഇന്റര്‍നാഷണല്‍ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്. ഇരുകൂട്ടര്‍ക്കുമെതിരെ 100 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മനോജ് കുമാര്‍ പുതിയ കേസ് കൊടുക്കുന്നത്. പരസ്യമായ കോടതിയലക്ഷ്യമാണ് നടന്നിരിക്കുന്നതെന്നും മനോജ് കുമാര്‍ ആരോപിച്ചു.