ദക്ഷിണകൊറിയ തിരിച്ചടിക്കു തയാറെടുക്കുന്നു

single-img
2 April 2013

outh Korean K-1 tank moves over a temporary bridge during a river-crossing military drill in Hwacheon near the border with North Korea (2)ഉത്തരകൊറിയയില്‍നിന്നു പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ദക്ഷിണകൊറിയന്‍ സൈന്യത്തിനു പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹീ നിര്‍ദേശം നല്‍കി. ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയാണു സൈന്യത്തിന്റെ കടമയെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ റഡാറില്‍ കാണാനാവാത്ത അത്യാധുനിക എഫ്-22 യുദ്ധവിമാനങ്ങള്‍ ജപ്പാനിലെ ഓക്കിനാവയില്‍നിന്ന് ദക്ഷിണകൊറിയന്‍ മേഖലയിലേക്ക് അയച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. എത്രവിമാനങ്ങളാണ് അയച്ചതെന്നു വ്യക്തമല്ല. ഉത്തരകൊറിയയുടെ ഭീഷണിക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ദക്ഷിണകൊറിയയെ പിന്തുണയ്ക്കുന്ന അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു.