World

ബോംബ് സ്‌ഫോടനം: ഇറാക്കില്‍ ഒമ്പതു മരണം

map_of_iraqഇറാക്കിലെ തിക്രിത് നഗരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് കുറഞ്ഞത് ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന വളപ്പിലേക്ക് ഓടിച്ചുകയറ്റിയ ടാങ്കര്‍ അക്രമികള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ഓഫീസുകളിലേക്ക് ഇന്ധനവുമായി ടാങ്കറുകള്‍ വരാറുള്ളതിനാല്‍ സെക്യൂരിറ്റി ചെക്കുപോസ്റ്റില്‍ കാര്യമായ പരിശോധന നടത്തിയില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.