ഗണേഷിനെതിരെ കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരം

single-img
2 April 2013

ganesh-kumarഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയില്‍ ഗണേഷ് കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് എടുത്തു. യാമിനി തങ്കച്ചി ഗാര്‍ഹിക പീഡനം ആരോപിച്ച് നേരത്തെ ഗണേഷ്‌കുമാറിനെതിരെ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. അഭിഭാഷകയോടൊപ്പം ക്ലിഫ് ഹൗസിലെത്തിയാണ് യാമിനി എഴുതി തയാറാക്കിയ വിശദാമായ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതായി യാമിനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുശേഷം മ്യൂസിയം പോലീസ് സ്‌റ്റേഷനിലെത്തിയും യാമിനി പരാതി നല്‍കി. ഇതനുസരിച്ചാണ് പോലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.