പോഷകഭക്ഷണം വേണമെന്നു ഡല്‍ഹി മാനഭംഗക്കേസിലെ പ്രതി

single-img
2 April 2013

delhi-rape-crisisഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയുന്ന നാല് പ്രതികളിലൊരാള്‍ പോഷകസമൃദ്ധമായ ഭക്ഷണം വേണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. വ്യോമസേനയില്‍ ജോലി ലഭിക്കുന്നതിനുള്ള യോഗ്യതാപരീക്ഷയില്‍ പങ്കെടുക്കുന്നതിനാലാണിത്. പോഷകഭക്ഷണത്തോടൊപ്പം വര്‍ത്തമാനപത്രം വേണമെന്നുമാണ് 23 കാരനായ പ്രതി വിനയ് ശര്‍മ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്ന മുമ്പാകെ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിയുടെ അപേക്ഷയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ അപേക്ഷ ജയില്‍ അധികൃതര്‍ക്ക് കോടതി കൈമാറുകയും ചെയ്തു. പാലും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിനയ് ശര്‍മയുടെ ആവശ്യം. ഈ മാസം ഏഴിനു നടക്കുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്നതിനാല്‍ വര്‍ത്തമാനപത്രങ്ങളും അനുവദിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.