സൗദി അറേബ്യ; പ്രവാസികളെ നാട്ടിലെത്താന്‍ എയര്‍ ഇന്ത്യ സഹായിക്കും

single-img
1 April 2013

KC Venugopal - 7നടപ്പിലായ പുതിയ തൊഴില്‍ നിയമത്തെത്തുടര്‍ന്നു സൗദി അറേബ്യയില്‍ കുരുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യക്കു നിര്‍ദേശം നല്കിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. മറ്റൊരു രാജ്യത്തെ നിയമപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ത്യക്കു സാധിക്കില്ല. എങ്കിലും നിരവധി പ്രവാസികള്‍ക്കു പ്രയാസമുണ്ടാക്കുന്ന തൊഴില്‍ നിയമത്തിലെ പ്രശ്‌നങ്ങള്‍ നയതന്ത്ര ബന്ധത്തിലൂടെ ലഘൂകരിക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.