അണ്വായുധം ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല: ഉത്തരകൊറിയ

single-img
1 April 2013

north_korea_mapയുഎസിനും ദക്ഷിണകൊറിയയ്ക്കും എതിരേ ആക്രമണ ഭീഷണി മുഴക്കിയിരിക്കുന്ന ഉത്തരകൊറിയ തങ്ങളൊരിക്കലും അണ്വായുധം ഉപേക്ഷിക്കില്ലെന്നു വ്യക്തമാക്കി. അണ്വായുധം രാജ്യത്തിന്റെ ജീവനാണെന്നും എന്തു വില ലഭിച്ചാലും അതു കൈമാറില്ലെന്നും പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം പ്രസ്താവനയില്‍ അറിയിച്ചു. ആണവശക്തി രാജ്യത്തിന്റെ ജീവനെ പ്രതിനിധീകരിക്കുന്നു. അതു രാജ്യത്തിന്റെ നിധിയാണ്. ദക്ഷിണകൊറിയയ്‌ക്കെതിരേ യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നായി ഉത്തരകൊറിയ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കുമേതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.