പുതിയ റിക്കാര്‍ഡുമായി മെസി

single-img
1 April 2013

Messiസ്പാനിഷ് ലീഗിലെ തുടര്‍ച്ചയായ 19-ാം മത്സരത്തിലും ഗോള്‍ നേടിക്കൊണ്ട് മെസി പുതിയ ചരിത്രം കുറിച്ചു. ഇതോടെ സ്പാനിഷ് ലീഗിലെ എല്ലാ ടീമുകള്‍ക്കെതിരേയും ഗോള്‍ നേടുന്ന ഏക താരമെന്ന അപൂര്‍വ ബഹുമതിക്കാണ് സെല്‍റ്റ വിഗോയ്‌ക്കെതിരേ 73-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് മെസി അര്‍ഹനായത്. മെസി ഗോള്‍ നേടിയെങ്കിലും ലീഗില്‍ തലപ്പത്തുള്ള ബാഴ്‌സയ്ക്ക് സെല്‍റ്റ വിഗോയോട് സമനില വഴങ്ങേണ്ടിവന്നു. ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി.