താലിബാന്‍ ഓഫീസ്: കര്‍സായി ഖത്തറില്‍ ചര്‍ച്ച തുടങ്ങി

single-img
1 April 2013

karsai_HA_Bayern_Kab_92078cതാലിബാന്റെ ഓഫീസ് തുറക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഖത്തര്‍ അമീര്‍ ഷേക്ക് ഹമദ് ബിന്‍ ഖലീഫാ അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. യുഎസും താലിബാനും സമാധാനക്കരാറിലെത്തുകയും അഫ്ഗാന്‍ ഭരണകൂടത്തെ തഴയുകയും ചെയ്യുമെന്ന ആശങ്കമൂലം ഓഫീസ് തുറക്കുന്നതിനെ നേരത്തെ കര്‍സായി എതിര്‍ത്തിരുന്നു. എന്നാല്‍ അമേരിക്കന്‍ സേന പിന്മാറ്റം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോകേണ്ടതിനാല്‍ അദ്ദേഹം നിലപാടു മാറ്റുകയായിരുന്നു. താലിബാന്റെ ഓഫീസ് തുറക്കുന്നത് ഉള്‍പ്പെടെ സമാധാനപ്രക്രിയ സംബന്ധിച്ച എല്ലാക്കാര്യങ്ങളും ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച ചെയ്യുമെന്നു നേരത്തെ കര്‍സായിയുടെ വക്താവ് അയ്മല്‍ ഫൈസ് വാര്‍ത്താ ഏജന്‍സിയോടു പ റഞ്ഞു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കിയിരുന്ന പാക്കിസ്ഥാനും ഖത്തറില്‍ താലിബാന്‍ ഓഫീസ് തുറക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.