Kerala

നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടും: ചെന്നിത്തല

ramesh chennithalaകാലങ്ങളായി കേരളത്തിലെ നിര്‍മാണമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഉടന്‍ ഇടപെടുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ സമ്മേളനം ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇതുമൂലം ആയിരകണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.