സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു

single-img
31 March 2013

map_of_saudi-arabiaസൗദി അറേബ്യയിലെ പുതിയ തൊഴില്‍ നിയമമായ നിതാഖാത്ത് കര്‍ശനമാക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണെ്ടങ്കിലും നിയമവിധേയമായി രാജ്യത്തു ജോലി ചെയ്യുന്ന ഇന്ത്യയില്‍നിന്നടക്കമുള്ള വിദേശികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. നിയമവിധേയമായി ജോലി ചെയ്യുന്നവര്‍ക്കു യാതൊരു ഭീഷണിയുമില്ലെന്ന് എംബസി വ്യക്തമാക്കി. അതിനിടെ, നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധന സൗദിയില്‍ കര്‍ശനമാക്കി. പല സ്ഥലത്തും മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ പോലീസ് പിടികൂടി ഡിപ്പോട്ടേഷന്‍ സെന്ററിലേക്കു മാറ്റി. ഡിപ്പോട്ടേഷന്‍ സെന്ററുകളില്‍നിന്നു വിദേശികളെ സ്വന്തം നാട്ടിലേക്കു കയറ്റിവിടുകയാണു ചെയ്യുക. ഇങ്ങനെയുള്ളവര്‍ക്കു പിന്നീടു സൗദിയില്‍ തിരിച്ചെത്താനാവല്ല.