കൊറിയന്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

single-img
31 March 2013

north_korea_mapദക്ഷിണകൊറിയയ്‌ക്കെതിരേ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതായി ഉത്തരകൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുകൊറിയകള്‍ക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങളും ഇനി യുദ്ധകാല വ്യവസ്ഥകളനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുകയെന്നും ഉത്തരകൊറിയ പ്രസ്താവനയില്‍ അറിയിച്ചു. ആണവയുദ്ധത്തിലേക്കു സാഹചര്യങ്ങള്‍ എത്താതിരിക്കാന്‍ പ്രകോപനങ്ങള്‍ ഒഴിവാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഉത്തരകൊറിയയുടേതു ഭീഷണി മാത്രമാണെന്നു ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പറയുന്നുണെ്ടങ്കിലും അതിര്‍ത്തിയിലുടനീളം സൈന്യത്തിനു ജാഗ്രതാനിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉത്തരകൊറിയയുടേതു ഭീരുവിന്റെ ജല്പനങ്ങള്‍ മാത്രമാണെന്ന് അമേരിക്കന്‍ പ്രതിരോധവൃത്തങ്ങള്‍ വിശേഷിപ്പിച്ചു. ഉത്തരകൊറിയയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും ഗൗരവമായാണു കാണുന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.