ഈസ്റ്റര്‍ ആശംസകള്‍

single-img
31 March 2013

easter-wallpapers-desktopമനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. മനുഷ്യരിലെ പാപികളുടെ പാപം ശിരസാവഹിച്ച് കൊടിയ പീഢനങ്ങള്‍ക്ക് വഴങ്ങി മഹാത്യാഗമെന്തെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത ദൈവപുത്രന്റെ ഉയിര്‍പ്പുതിരുനാള്‍ ഏവര്‍ക്കും ആഘോഷ ദിനമാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ മഹാ ഇടയന്റെ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ ഏവര്‍ക്കും ഇവാര്‍ത്തയുടെ ഈസ്റ്റര്‍ ആശംസകള്‍.