വിദ്യാഭ്യാസ വായ്പ നല്‍കിയില്ല : ബാങ്കിനു മുന്നില്‍ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
30 March 2013

പാലക്കാട്: മകള്‍ക്ക വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് പിതാവ് ബാങ്കിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഗളി എസ്ബിഐ ബാങ്കിനു മുന്നില്‍ പുതൂര്‍ സ്വദേശി രാജന്‍ (42) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ ബിരുദതല വിദ്യാഭ്യാസത്തിനായി ഒന്‍പതു മാസം മുന്‍പ് വായ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വായ്പ നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. ിതില്‍ മനംനൊന്താണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.