ടോള്‍ പിരിവ് : കേരളത്തിന്റെ ആവശ്യം തള്ളി

single-img
30 March 2013

ദേശീയ പാതയില്‍ ടോള്‍ പിരവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ദേശീയ പാതാ വികസനത്തിന്റെയും അറ്റകുറ്റപ്പണിയുടെയും പേരില്‍ ടോള്‍ പിരിവ് പാടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തയച്ചിരുന്നു. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി കത്തയച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ടോള്‍ പിരിക്കാതിരിക്കുകയാണെങ്കില്‍ വാഹനങ്ങളില്‍ നിന്നും ഈടാക്കേണ്ട തുക സംസ്ഥാന സര്‍ക്കാര്‍ നല്കണമെന്ന നിലപാടാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി സി.പി.ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടോള്‍ പിരിക്കുന്നില്ലെങ്കില്‍ യൂസേഴ്‌സ് ഫീ നല്‍കണമെന്നും ഇല്ലാതെ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ദേശീയ പാതയോരത്തുള്ള മദ്യശാലകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സി.പി.ജോഷി ആവശ്യപ്പെട്ടു.